Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 365 times.
Nee ente rakshakan nee enikkullavan

nee ente rakshakan nee enikkullavan
ie nathhan ennennum ennode kudeyunde(2)

haa haa halleluyaa(2)
enneshu jeevikkunnu

1 en paapam kshamichum en rogam vahichum
van krushil yaagamaayi yeshu nathhan(2)
changkile chora thannu enne veendeduththu
aa sneham orthidumpol(2);- haa haa...

2 kashdangal rogangal vedana vannaalum
dukham prayaasangal erriyaalum(2)
aashvaasapradanaayi nin shakthi ayachu 
thaangi nadathunnavan(2);- haa haa...

3 en deham rogathaal kshayichu poyaalum
nithya thuramukhathe  ethidumpol(2)
dehasahithanaayi ponmukham
kandu njaan aanandikkum karthane(2);- haa  haa...

നീ എന്റെ രക്ഷകൻ നീ എനിക്കുള്ളവൻ

നീ എന്റെ രക്ഷകൻ നീ എനിക്കുള്ളവൻ 
ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)

ഹാ ഹാ ഹല്ലേലൂയാ  (2)
എന്നേശു ജീവിക്കുന്നു 

1 എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും 
വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)
ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു 
ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ...

2 കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലും
ദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)
ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു 
താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ...

3 എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലും
നിത്യ തുറമുഖത്ത്  എത്തിടുമ്പോൾ (2)
ദേഹസഹിതനായി പൊൻമുഖo
കണ്ടു ഞാൻ ആനന്ദിക്കും കർത്തനെ(2);- ഹാ  ഹാ...

 

More Information on this song

This song was added by:Administrator on 21-09-2020