സ്വർഗ്ഗത്തിലും ഭൂമിയിലും
സകല കുടുംബത്തിനും
പേർ വരുവാൻ കാരണമേ
നിൻ മുൻപിൽ ഞാൻ വണങ്ങിടുന്നു
എന്നെ പേർ ചൊല്ലി വിളിച്ചോനെ
നിന്റെ സ്നേഹം മറക്കുവാൻ ആകുമോ
എന്റെ ആയുസിൻ നാൾകളെല്ലാം
വാഴ്ത്തിടും ഞാൻ നന്ദിയോടെ.
മര്ത്യനെ നീ ഓർപ്പാൻ
അവൻ എന്തുള്ളൂ
നരനെ സന്ദർശിപ്പാൻ
എന്തുമാത്രം ...
തന്നിലും അൽപം മാത്രം താഴ്ത്തി
തേജസും മാനവുമേകി ( എന്നെ )
നിൻ സ്വരൂപമെന്നിൽ ഏകി നീ
ജീവശ്വാസമെന്നിൽ
പകർന്നു നീ ...
അമ്മ തൻ ഉദരത്തിൽ
ഉരുവാകും മുൻപെ
നിൻ കൺകൾ എന്നെ
കണ്ടല്ലോ..
ഹാലേല്ലൂയ്യ ഹാലേല്ലൂ...യ്യ
ഹാലേല്ലൂയ്യ ഹാലേല്ലൂ...യ്യ (2)
(എന്നെ പേർ ചൊല്ലി വിളിച്ചോനെ ...)