കാൽവറി ക്രൂശിലെ സ്നേഹം പകർന്നിടാൻ
എന്നെയും നാഥാ നീ പ്രാപ്തനാക്കു.
മരകുരിശാൽ നാഥൻ മലമേൽ ഏറിയോ,
എന്തൊരു വേദന നീ സഹിച്ചു.
എന്തൊരു വേദന നീ സഹിച്ചു.
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ...
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ.
മുൾക്കിരീടം എൻ താതൻറെ ശിരസ്സിൽ
വെച്ച് ഒരു കൂട്ടർ പരിഹസിച്ചു...
മുൾക്കിരീടം എൻ താതൻറെ ശിരസ്സിൽ
വെച്ച് ഒരു കൂട്ടർ പരിഹസിച്ചു.
എൻറെ പാപത്തിനായി മരിച്ചിടാൻ നാഥനെ...
എന്ത് യോഗ്യത എനിക്കുള്ളൂ.
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ...
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ.
ചാട്ടകൊണ്ട് എന്നുടെ നാഥനെ അടിച്ചതാം
ലോകത്തിനൊപ്പം ഞാൻ സാക്ഷിയായി...
ചാട്ടകൊണ്ട് എന്നുടെ നാഥനെ അടിച്ചതാം
ലോകത്തിനൊപ്പം ഞാൻ സാക്ഷിയായി
.
ക്രൂശിലെ സ്നേഹത്താൽ...
പുതിയൊരു രൂപമായി.
എന്നെയും നാഥാ നീ തഴുകീടണേ
എന്നെയും നാഥാ നീ തഴുകീടണേ
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ
യേശുവേ എൻ യേശുവേ നൽകണേ സ്നേഹം
എന്നിൽ
കാൽവറി ക്രൂശിലെ സ്നേഹം പകർന്നിടാൻ
എന്നെയും നാഥാ നീ പ്രാപ്തനാക്കു.