Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 416 times.
Enne veendeduthavan ente

1 enne veendeduthavan ente rakshayayavan
enne peru cholli vilichavane
daavedum koottarum pettakathin munpil
nritham cheythaaraadhichathupol

njaan paadum njaanaarkkum njaan’aanandicheedum
en karthavin naamathil nritham cheyyum

2 ottakkalathile lakshyathilethidaan
munpe odiduka patharaathe
pinpilullathokkeyum marannupoyiduka
prathiphalam labhicheedum nishchayamaayum
sodaraa neeyum orungeeduka
sodaree neeyum orungeeduka;-

3 manavaalan vannidum aarppuvili kettidum
kaalangal aduthallo orungeeduka
priyante maninaadam kaathukalil kelkkunnu
theliyikkoo vilakkukal ennayode
sodaraa neeyum orungeeduka
sodaree neeyum orungeeduka;-

എന്നെ വീണ്ടെടുത്തവൻ എന്റെ രക്ഷയായവൻ

1 എന്നെ വീണ്ടെടുത്തവൻ എന്റെ രക്ഷയായവൻ
എന്നെ പേരുചൊല്ലി വിളിച്ചവനെ
ദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽ
നൃത്തം ചെയ്താരാധിച്ചതുപോൽ

ഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടും
എൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യും

2 ഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻ
മുൻപേ ഓടുക പതറാതെ
പിൻപിലുള്ളതൊക്കെയും മറന്നുപോയിടുക
പ്രതിഫലം ലഭിച്ചീടും നിശ്ചയമായും
സോദരാ നീയും ഒരുങ്ങീടുക
സോദരീ നീയും ഒരുങ്ങീടുക

3 മണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടും
കാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുക
പ്രിയന്റെ മണിനാദം കാതുകളിൽ കേൾക്കുന്നു
തെളിയിക്കൂ വിളക്കുകൾ എണ്ണയോടെ
സോദരാ നീയും ഒരുങ്ങീടുക
സോദരീ നീയും ഒരുങ്ങീടുക

More Information on this song

This song was added by:Administrator on 17-09-2020