എന്നാത്മനാഥ എന്നെശുവേ
എൻ മോക്ഷവീട്ടിൽ ഞാൻ ചേർന്നിടുവാൻ
നിൻ മുഖം ഒന്ന് കണ്ടിടുവാൻ
എന്നുള്ളം വാഞ്ചിക്കുന്നു
ഈലോകത്തിൽ ഞാൻ അന്ന്യനല്ലോ
എങ്കിലുംഞാൻ പതറുകില്ല
എന്നാത്മനാഥ ശക്തി പകരൂ
നിന്നിൽ വസിച്ചീടുവാൻ
കഷ്ടം പ്രയാസങ്ങൾ വന്നിടുമ്പോൾ
എന്നാശ്രയം നിന്നിൽ മാത്രം
എന്നാത്മനാഥാ ശക്തി പകരൂ
നിന്നിൽ ആശ്രയിപ്പാൻ
എൻ ജീവിതം ഞാൻ തിരുമുൻപിൽ
നിൻ സേവക്കായിതാ അർപ്പിക്കുന്നെ
എന്നാത്മനാഥാ ശക്തി പകരൂ
നിൻനാമം ഘോക്ഷിച്ചീടാൻ