Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 262 times.
Daiva mahathvam kandedaam

1 daiva mahathvam kandedaam
daivathe aaradhikkaam
thejassaal niranjedaam
vishuddhiyodaaradhikkaam

vishvasa veranmaar vishvasichappol
aathmavinnaabhishekam prapichapol
athbhuthangal adayalangal 
daiva sabhayil nadannedatte

2 asaadhyamennu karuthedumpol
aashritharellaam kai vidumpol
aashakkethiray aashayode
vishvasikkukil sadhyamayedum;- vishvasa...

3 yordaan  samamaya shodhanakal
maranathin bheethi uyarthiyalum
vishvasathode munnerumpol
prathikulangal vazhi maaridum;- vishvasa...

4 daiva velaye thikachedam
phalamulla thottamayi  maaredam
krushil mathram prashamsikkam
krushin nathhane uyarthedam;- vishvasa...

 

ദൈവമഹത്വം കണ്ടീടാം

1 ദൈവമഹത്വം കണ്ടീടാം
ദൈവത്തെ ആരാധിക്കാം
തേജസ്സാൽ നിറഞ്ഞീടാം
വിശുദ്ധിയോടാരാധിക്കാം

വിശ്വാസ വീരന്മാർ വിശ്വസിച്ചപോൽ
ആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽ
അത്ഭുതങ്ങൾ അടയാളങ്ങൾ 
ദൈവസഭയിൽ  നടന്നീടട്ടെ

2 അസാധ്യമെന്നു കരുതീടുമ്പോൾ
ആശ്രിതരെല്ലാം കൈ വിടുമ്പോൾ
ആശക്കെതിരായ് ആശയോടെ
വിശ്വസിക്കുകിൽ സാധ്യമായീടും;- വിശ്വാസ...

3 യോർദാൻ  സമമായ ശോധനകൾ
മരണത്തിൻ ഭീതി ഉയർത്തിയാലും
വിശ്വാസത്തോട് മുന്നേറുമ്പോൾ
പ്രതികൂലങ്ങൾ വഴി മാറിടും;- വിശ്വാസ...

4 ദൈവ വേലയെ തികച്ചീടാം
ഫലമുള്ള തോട്ടമായി  മാറീടാം
ക്രൂശിൽ മാത്രം പ്രശംസിക്കാം
ക്രൂശിൻ നാഥനെ ഉയർത്തീടാം;- വിശ്വാസ...

More Information on this song

This song was added by:Administrator on 15-09-2020
YouTube Videos for Song:Daiva mahathvam kandedaam