Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 830 times.
Kristhuvinte dhaanam ethra madhuram

Kristhuvinte dhaanam ethra madhuram
Purna samaadhaanam poorna aanandham
Ethrayo visthaaram ullor nadhipol
Alakkaamo aazham illoralavu

Ente adisthaanam kristhuyeshuvil
Purna sammadhaanam undu parayil

Pande ente paapam manasakshiye
Kuthi yee vilaapam theernnathengine
En viswaasa kankal noakki krooshinmel
Ellaam theerthu thannu en Emmanuel

Karthanullam kaiyyil maranjirikke
Peyin soothram ennil ellaam veruthey
Theerthu aayudhangal ellaam thakarum
Illa chanchalagal dhairyamo paaram

Bhayam samshayangal theere neenguvaan
Ethra vagdhathangal thannittundu thaan
Athil oru valli illaathaakumo
Pokayilllor pulli aviswasam po

Budhimuttu kashtam peruki vannaal
Enikkenthu nashtam njaan karthavinnal
Yeshuthan en swantham thante rajyavum
Enikkulla amsam athaaredukkum

ക്രിസ്തുവിന്റെ ദാനം എത്ര മധുരം

ക്രിസ്തുവിന്റെ ദാനം എത്ര മധുരം!

പൂർണ്ണസമാധാനം പൂർണ്ണ ആനന്ദം

എത്രയോ വിസ്താരം ഉള്ളോർ നദിപോൽ!

വർണ്ണിക്കുവാൻ ആഴം നാവിന്നില്ല ചൊൽ

 

എന്റെ അടിസ്ഥാനം അതു ക്രിസ്തുവിൽ

പൂർണ്ണസമാധാനം ഉണ്ടീപാറയിൽ

 

പണ്ടു എന്റെ പാപം മനസ്സാക്ഷിയെ

കുത്തി ഈ വിലാപം തീർന്നതെങ്ങനെ?

എൻ വിശ്വാസക്കണ്ണു നോക്കി ക്രൂശിന്മേൽ

എല്ലാം തീർത്തു തന്നു എൻ ഇമ്മാനുവേൽ

 

കർത്തന്നുള്ളം കൈയിൽ മറഞ്ഞിരിക്കേ

പേയിൻ സൂത്രം എന്നിൽ മുറ്റും വെറുതേ

മല്ലൻ ആയുധങ്ങൾ എല്ലാം പൊട്ടിപ്പോം

ഇല്ല ചഞ്ചലങ്ങൾ ധൈര്യമോ തുലോം

 

ഭയം സംശയങ്ങൾ തീരെ നീങ്ങുവാൻ

എത്ര വാഗ്ദത്തങ്ങൾ തന്നിട്ടുണ്ടുതാൻ!

അതിൽ ഒരു വള്ളി ഇല്ലാതാകുമോ?

പോകയില്ലോർ പുള്ളി സാത്താനേ നീ പോ-

 

ബുദ്ധിമുട്ടു കഷ്ടം പെരുകി വന്നാൽ

എനിക്കെന്തു നഷ്ടം ഞാൻ കർത്താവിൻ ആൾ

യേശു താൻ എൻ സ്വന്തം തന്റെ രാജ്യവും

എനിക്കുള്ള അംശം അതാരെടുക്കും?

More Information on this song

This song was added by:Administrator on 10-06-2019