Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1213 times.
ee bhoomiyil sanchari njan

ee bhoomiyil sanchari njan
aneka kashtathude
kadakkum svarggarajyattil
idukku vatilude

yesuve nin snehathal
kakkukenne yuddhathil;
pinne njan nin shaktiyal
ethum ninde kayyil

ashaktan njan nadakkuvan
neeyo balathin poorthi;
talarchayerum oduvan
viraykkumenre murtti (yesuve..)

asahya kasta sancayam
adukkayil tunaykka;
kanakkum adhi nencakam
katakkilea ketukka (yesuve..)

katheara satru senakal
pravahikkil tatukka;
katutta papa badhakal
nin cearayal harikka (yesuve..)

prayanaminneatunniyal
ranannalilla pinne;
karerrukannu pritiyal
yerusalemilenne (yesuve..)

ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍

ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍
അനേക കഷ്ടത്തൂടെ
കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍
ഇടുക്കു വാതിലൂടെ

യേശുവേ നിന്‍ സ്നേഹത്താല്‍
കാക്കുകെന്നെ യുദ്ധത്തില്‍;
പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍
എത്തും നിന്‍റെ കയ്യില്‍
                    
അശക്തന്‍ ഞാന്‍ നടക്കുവാന്‍
നീയോ ബലത്തിന്‍ പൂര്‍ത്തി;
തളര്‍ച്ചയേറും ഓടുവാന്‍
വിറയ്ക്കുമെന്‍റെ മൂര്‍ത്തി (യേശുവേ..)
                    
അസഹ്യ കഷ്ട സഞ്ചയം
അടുക്കയില്‍ തുണയ്ക്ക;
കനക്കും ആധി നെഞ്ചകം
കടക്കിലോ കെടുക്ക (യേശുവേ..)
                    
കഠോര ശത്രു സേനകള്‍
പ്രവാഹിക്കില്‍ തടുക്ക;
കടുത്ത പാപ ബാധകള്‍
നിന്‍ ചോരയാല്‍ ഹരിക്ക (യേശുവേ..)
                    
പ്രയാണമിങ്ങൊടുങ്ങിയാല്‍
രണങ്ങളില്ല പിന്നെ;
കരേറ്റുകന്നു പ്രീതിയാല്‍
യെരുശലെമിലെന്നെ (യേശുവേ..)

 

More Information on this song

This song was added by:Administrator on 06-05-2018