Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 391 times.
Eeliyaavin daivame nee

eeliyaavin daivame nee enteyum daivam
eethunaalilum ente koode vannidum
kshaamam eriyaalum ksheenam eriyaalum
kshemamaayitt’enne’yennum pottidum daivam

1 pratheeksha vecha snehithar akannupoyappol
aashrayicha vaathilum adanjupoyappol
prathyaasha thannu karam pidiche puthiya vazhithuranna
daivame nin nanmayorthe
sthothram cheyyum njaan;- eeliyaavin...

2 kereethu thottile vellam vattitheerumpol
karanjuvarunna kaakkaye kaanaathirikkumpol
saraphathin samridhi thannu pottipularthunna 
yeshuve nin karuthalorthu
sthothram cheyyum njaan;- eeliyaavin...

ഏലിയാവിൻ ദൈവമേ നീ എന്റെയും

ഏലിയാവിൻ ദൈവമേ നീ എന്റെയും ദൈവം
ഏതുനാളിലും എന്റെ കൂടെ വന്നിടും
ക്ഷാമമേറിയാലും ക്ഷീണമേറിയാലും
ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം

1 പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ
ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ
പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന
ദൈവമേ നിൻ നന്മയോർത്ത്
സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...

2 കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ
കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ
സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന 
യേശുവേ നിൻ കരുതലോർത്തു
സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Eeliyaavin daivame nee