പരമ കരുണാരസരാശേ
ഓ പരമകരുണാരസരാശേ
1 പാരിതിൽ പാതകിയാമെനിക്കായി നീ
പരമ ഭവനമതിനെ വെടിഞ്ഞ
കരുണയൊരുപൊഴുതറിവതിന്നിടരറുവതിന്നരുളിന
കരണമതു തവ ചരണമാം മമ ശരണമാം ഭവ തരണമാമയി;-
2 നാഥാ നിന്നാവിയെൻ നാവിൽ വന്നാകയാൽ
നവമാ യുദിക്കുംസ്തുതികൾധ്വനിക്കും
നലമൊടഹമുര ചെയ്തിടുംമമ ചെയ്തിടും നിൻകൃപാ
കലിതസുഖമിഹമരുവിടും സ്തവമുരുവിടും
ദയ പെരുകിടുന്നൊരു
3 ശാപമീഭൂവിൽനിന്നാകവേ നീങ്ങുവാൻ
സകലാധിപ വാനൊളിയാൽ നിറവാൻ
സകല മനുജരിലമിതമാം സുഖമുയരുവാൻ സാദരം
പകരുകരു ളതിസുലഭമാ
യതിവിപുലമായ് ബഹുസഫലമാമയ്;-