Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1422 times.
Enne shakthanakkedunnavan mulam
എന്നെ ശക്തനാക്കീടുന്നവൻ മൂലം

എന്നെ ശക്തനാക്കീടുന്നവൻ മൂലം
ഞാൻ എല്ലാറ്റിനും മതിയായോൻ
എന്റെ ബലഹീനതയിൽ തന്റെ
ബലമണിയിക്കുന്നവൻ യേശു മാത്രമല്ലോ

1 തന്റെ കൈകളിൽ കളിമണ്ണായ് ഇരിക്കുമ്പോൾ പോലും
ഞാൻ തിരുഹിതം വെടിഞ്ഞുപോയി
കൃപയാൽ കൃപയാലവൻ കരങ്ങളിലണച്ചെന്നെ
അഴകേകി മെനഞ്ഞിടുന്നു;- എന്നെ…

2 ഈ ലോകത്തിൻ തിരകളിൽ കരകാണാതുഴലുമ്പോൾ
കരം തരുമവൻ കരുതും
അഴലേറിടും മരുവിലും നാഥനെ സ്തുതിച്ചിടാൻ
ബലമേകി നടത്തിടുന്നു;- എന്നെ…

3 കരം കുഴയുമ്പോൾ പാദങ്ങൾ തളരുമ്പോളാഴത്തിൽ
മറയുവാൻ തുടങ്ങിടുമ്പോൾ
എന്റെ പാറയാം യേശു തൻ കരങ്ങളാലെന്നെ
വിടുവിച്ചു നടത്തിടുന്നു;- എന്നെ…

More Information on this song

This song was added by:Administrator on 17-09-2020