Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 293 times.
Aaradhyane enneshuv ninne

1 aaradhyane enneshuv ninne 
vazhthunnu dinavum angaye
en nathane jeevannudayavane 
vanangunne thiru padathil

aaradhana athu ninakkumathram
sthuthikku yogyan athu nee mathrame
vanam bhumiyum sthuthicharthidumpol
njanum padidum nin snehathe

2 padidam namukkonnay aarppidam
mahathvadhariyam en yesuvine
sarvvavum vanangidum yeshuvin mumpil
athbhuthavanavan en savvashakthan;-

3 sarvvavum nin karaviruthallayo 
aadiyumanthavum nee allayo
samadhanam ennil nalkidunna
karthane ennum uyarthidam;-

4 vanameghathil than dutharumay
kahalanadamen kathil kelkkumpol
nodiyil njaan parannedume
ennappanodukude ennum vishramippan;-

ആരാധ്യനേ എന്നേശുവേ നിന്നെ

1 ആരാധ്യനേ എന്നേശുവേ നിന്നെ 
വാഴ്ത്തുന്നു ദിനവും അങ്ങയെ
എൻ നാഥനെ ജീവന്നുടയവനെ 
വണങ്ങുന്നേ തിരു പാദത്തിൽ

ആരാധന അതു നിനക്കുമാത്രം
സ്തുതിക്കു യോഗ്യൻ അതു നീ മാത്രമെ
വാനം ഭൂമിയും സ്തുതിച്ചാർത്തിടുമ്പോൾ
ഞാനും പാടിടും നിൻ സ്നേഹത്തേ

2 പാടിടാം നമുക്കൊന്നായ് ആർപ്പ‍ിടാം
മഹത്വധാരിയാം എൻ യേശുവിനേ
സർവ്വവും വണങ്ങിടും യേശുവിൻ മുമ്പിൽ
അത്ഭുതവാനവൻ എൻ സവ്വശക്തൻ;-

3 സർവ്വവും നിൻ കരവിരുതല്ലയോ 
ആദിയുമന്തവും നീ അല്ലയോ
സമാധാനം എന്നിൽ നൽകിടുന്ന
കർത്തനെ എന്നും ഉയർത്തിടാം;-

4 വാനമേഘത്തിൽ തൻ ദൂതരുമായ്
കാഹളനാദമെൻ കാതിൽ കേൾക്കുമ്പോൾ
നൊടിയിൽ ഞാൻ പറന്നീടുമേ
എന്നപ്പനോടുകൂടെ എന്നും വിശ്രമിപ്പാൻ;-

More Information on this song

This song was added by:Administrator on 12-07-2020
YouTube Videos for Song:Aaradhyane enneshuv ninne