Malayalam Christian Lyrics

This song has been viewed 597 times.
Prakaashitharaay njangal ninmukha
പ്രകാശിതരായ് ഞങ്ങൾ നിന്മുഖ

പ്രകാശിതരായ് ഞങ്ങൾ നിന്മുഖ ദർശനത്തിൽ
നാഥാ നിന്നരികിൽ ഞങ്ങൾ ലജ്ജിതരാകില്ല

1 നിന്മുഖകാന്തി കണ്ടു ജീവിത പാതകളെ
ശോഭിതമാക്കിടുവാൻ നീ കനിവേകിയാലും
ഇടറാതെ നിൻഹിതങ്ങൾ അറിഞ്ഞു നടന്നിടുവാൻ
ഇടയനായ് നീ നയിക്ക നിരന്തരമീ വഴിയിൽ;- പ്രകാശി…

2 അരികത്തു വന്നിടുന്നോർക്കഭയം നീ തന്നിടുന്നു
അഴലേറും വേളകളിൽ ആശ്വാസം പകർന്നിടുന്നു
അടിതെറ്റിവീഴുന്നേരം താങ്ങി നടത്തിടുന്നു
അടിയാർക്കുനിൻ സവിധം അനുഗ്രഹദായകമെ;- പ്രകാശി…

3 തമസ്സിന്റെ താഴ്വരയിൽ ഭയന്നിടാനേതുമില്ല
തവകൃപയെന്നുമെന്നും ചാരത്തു കാവലുണ്ട്
തരികനിൻ നൽവരങ്ങൾ തിരുകൃപയാസ്വദിച്ച്
ചിരകാലം നിന്നരികിൽ അണഞ്ഞു വസിച്ചിടുവാൻ;- പ്രകാശിത…

More Information on this song

This song was added by:Administrator on 22-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page