Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 251 times.
Dushdanmaarin aalochana(vanchipatte)

2 Parihaasam cholleedunna marthyar kude irikkaathe
 Yaahin vachanatthil ennum modicheedunnon!

3 Daivatthin pramaanangale raappakal dhyaanichidunna
 Daiva-bhayam ulla marthyan athi bhaagyavaan!

4 Aattinnarikatthu natta thalsamaye falam nalkum
 Ilayottum vaadidaattha vrukshangal pole!

5 Avan cheyyum kaaryamellaam safalamaay theernnidume
 Daivam avan koodeyundu Sahaayamaayi!

6 Dushtanmaaro neengippokum kaattu-paattum pathirpole
  Pinneedaarum avar sthalam kaanukayilla!

7 Dushtanmaaro nyaayaasane nivinnu nilkkumo Illa
Paapikalo neethimaante sabhayil varaaa!

8  Daivam neethimaanmaarude vazhikale ariyunnu
Dushtanmaarin vazhiyatho naashakarame

9 Jeevante pusthakamathil perullorellaarum dhanyar
Allaatthavar veenidume theeppoykayathil!

ദുഷ്ടന്മാരിൻ ആലോചന കേട്ടു തെല്ലും നടക്കാതെ

2 പരിഹാസം ചൊല്ലീടുന്ന മർത്യർ കൂടെ ഇരിക്കാതെ
യാഹിൻ വചനത്തിൽ എന്നും മോദിച്ചീടുന്നോൻ!

3 ദൈവത്തിൻ പ്രമാണങ്ങളെ രാപ്പകൽ ധ്യാനിച്ചീടുന്ന
ദൈവഭയം ഉള്ള മർത്യൻ അതി ഭാഗ്യവാൻ!

4 ആറ്റിന്നരികത്തു നട്ട തൽസമയേ ഫലം നൽകും
ഇലയൊട്ടും വാടിടാത്ത വൃക്ഷങ്ങൾ പോലെ!

5 അവൻ ചെയ്യും കാര്യമെല്ലാം സഫലമായ് തീർന്നിടുമേ
ദൈവം അവൻ കൂടെയുണ്ട് സഹായമായി!

6 ദുഷ്ടന്മാരോ നീങ്ങിപ്പോകും കാറ്റു-പാറ്റും പതിർപോലെ
പിന്നീടാരും അവർ സ്ഥലം കാണുകയില്ല!

7 ദുഷ്ടന്മാരോ ന്യായാസനേ നിവർന്നു നിൽക്കുമോ ഇല്ല
പാപികളോ നീതിമാന്മാർ സഭയിൽ വരാ!

8 ദൈവം നീതിമാന്മാരുടെ വഴികളെ അറിയുന്നു
ദുഷ്ടന്മാരിൻ വഴികളോ നാശകരമേ!

9 ജീവന്റെ പുസ്തകമതിൽ പേരുള്ളോർ എല്ലാരും ധന്യർ
അല്ലാത്തവർ വീണിടുമേ തീപ്പൊയ്കയതിൽ!

More Information on this song

This song was added by:Administrator on 16-09-2020