Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 585 times.
Samasthavum thalli njaan yeshuve
സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലും

1 സമസ്തവും തള്ളി ഞാൻ യേശുവെ പിഞ്ചെല്ലും
അവനെനിക്കാശ്രയം സർവസമ്പാദ്യവും
ആകാശമേ കേൾക്ക നീ... എന്റെ അരുമകാന്തൻ
മുമ്പിൽ സാക്ഷിയായി നിൽക്കുക

2 കോടികോടിപ്പവൻ ചെക്കുചെക്കായി കെട്ടി
അടുക്കടുക്കായെന്റെ മുമ്പിൽ നിരത്തുകിൽ
അരുമയുള്ളേശുവിൻ കരുണയുള്ള സ്വരം
വാ എന്നുരയ്ക്കുമ്പോൾ അവനെ ഞാൻ പിഞ്ചെല്ലും

3 പറുദീസ തുല്ല്യമാം ഫലകരത്തോട്ടവും
ലെബനോൻ വനത്തെപ്പോൽ വിലസും പ്രദേശവും
ലോകമെനിക്കേകി പാരിൽ സൗഭാഗ്യമായി
ജീവിപ്പാനോതിലും യേശുവെ പിഞ്ചെല്ലും

4 ആകാശം മുട്ടുന്നെന്നോർക്കുന്ന മാളിക-
യ്ക്കായിരമായിരം മുറികളും ശോഭയായി
തെളുതെളെ മിന്നുന്ന ബഹിവിധ സാമാനം
ദാനമായി തന്നാലും യേശുവേ പിഞ്ചെല്ലും

5 രാജകോലാഹല സമസ്ത വിഭാഗവും
പൂർവ്വറോമർ വീഞ്ഞും ചേർത്ത വിരുന്നിന്നായി
ലോകം ക്ഷണിച്ചെനിക്കാസ്ഥാനമേകുകിൽ
വേണ്ടെന്നുരച്ചു ഞാനേശുവെ പിഞ്ചെല്ലും

6 മാംസചിന്താദോഷ വഴികളെന്മുമ്പാകെ
ബേൽസബൂബായവൻ തുറന്നു പരീക്ഷിച്ചാൽ
പണ്ടോരു ത്യാഗിയായ യിസ്രയേൽ നന്ദനൻ
ചെയ്തപോലോടി ഞാനേശുവെ പിഞ്ചെല്ലും

7 ലോകമൊന്നായി ചേർന്നൊരൈക്യസിംഹാസനം
സ്ഥാപിച്ചതിലെന്നെ വാഴുമാറാക്കിയാൽ
നസ്രായനേശുവിൻ ക്രൂശും ചുമന്നെന്റെ
അരുമകാന്തൻ പാദം മോദമായി പിഞ്ചെല്ലും

8 ആയിരം വർഷമീ പാർത്തല ജീവിതം
ചെയ്തീടാനായുസ്സ് ദീർഘമായീടിലും
ഭൂവിലെ ജീവിതം പുല്ലിനു തുല്ല്യമായ്
എണ്ണി ഞാനേശുവിൻ പാതയെ പിഞ്ചെല്ലും

9 അത്യന്തം സ്നേഹത്തോടെന്റെമേൽ ഉറ്റുറ്റു
വീക്ഷിച്ചു കൈകൂപ്പി വന്ദനം ചെയ്യുമ്പോൾ
ലക്ഷ ലക്ഷമായി നിരനിര നിൽക്കുമ്പോൾ
ഏകനായോടി ഞാനേശുവേ പിഞ്ചെല്ലും

10 ശ്രീഘ്രം ഗമിക്കുന്ന സുഖകര യാത്രയായി
വിലയേറും മോട്ടറിൽ സീറ്റുമെനിക്കേകി
രാജസമാനമിപ്പാരിൽ ചരിക്കുവാൻ
ലോകമുരയ്ക്കിലും യേശുവേ പിഞ്ചെല്ലും

11 ലക്ഷോപിലക്ഷം പവുൺ ചെലവുള്ള കപ്പലിൽ
നടുത്തട്ടിലുൾമുറി സ്വസ്ഥമായിത്തന്നിട്ട്
കടലിന്മേൽ യാനം ചെയ്തതിസുഖം നേടുവാൻ
ലോകമുരയ്ക്കിലും യേശുവെ പിഞ്ചെല്ലും

12 ഒന്നാന്തരം ടയിൻ നല്കി അതിനുള്ളിൽ
മോദമായി ചാരിക്കൊണ്ടഖിലേദേശം ചുറ്റി
രാജ്യങ്ങൾ ഗ്രാമങ്ങൾ പട്ടണ ശോഭയും
കണ്ടിടാനോതുകിൽ യേശുവേ പിഞ്ചെല്ലും

13 ആകാശക്കപ്പലിൽ ഉയരപ്പറന്നതി-
ശീഘ്രത്തിലിക്ഷിതി ദർശിച്ചുല്ലാസമായി
ജീവിച്ചു വാഴുവാൻ ലോകം ക്ഷണിക്കിലും
വേണ്ടെന്നുരച്ചു ഞാനേശുവെ പിഞ്ചെല്ലും

14 ചൂടിൽ കുളിർമയും കുളിരുമ്പോൾ ചൂടായും
കണ്ണിനു കൗതുകം നൽകുന്ന സാൽവയും
തൊട്ടിൽ പോലാടുന്ന കട്ടിലിൽ സൗഖ്യവും
ലോകമേകീടിലും യേശുവേ പിഞ്ചെല്ലും

15 അസ്ഥികൂടായിതീർന്നു തോളിൽ മരക്രൂശും
രക്തവിയർപ്പിനാൽ ചുവന്ന വസ്ത്രങ്ങളും
ശിരസ്സിലോർ മുൾമുടി കൈയിലാണിപ്പാടും
എന്റെ പേർക്കായി സഹിച്ചേശുവെ പിഞ്ചെല്ലും

16 മരിച്ചുയർത്തെൻ പ്രിയൻ പരമസിംഹാസനം
സ്ഥാപിച്ചിക്ഷോണിയിൽ വാഴുന്നകാലത്ത്
നാണിക്കാതെന്നെത്തൻ പാണികൊണ്ടാർദ്രമായി
മാർവിലണയ്ക്കുന്ന നാളും വരുന്നല്ലൊ

17 എൻ പിതാവേ എന്നെ കൈവിടല്ലേ പ്രിയാ
നിന്മുഖം കണ്ടെന്റെ കൺകൾ നിറയട്ടെ
പറഞ്ഞാൽ താരാതുള്ള പരമ സൗഭാഗ്യങ്ങൾ
പാരിൽ പരത്തിലീ സാധുവിനേകണേ

 

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Samasthavum thalli njaan yeshuve