Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 264 times.
Padume njaanen priyanaayoru gaanam

padume njaanen priyanaayoru gaanam
en naavil thannayee navyamaam gaanam
snehathin gaanam thyagathin gaanam(2)
viduthalin karuthalin navyamaam gaanam

1 neeyente pranane maranathil ninnum
neeyente kannine kanneril ninnum
neeyente kaalkale vezhchayil ninnum
viduvichathorthu njaan paadume gaanam;-

2 balahenathayil balamennileki
irul paathayathil oliyaayvannu
maruyathrayathil thanalenikkeki
karuthunnathorthu njaan padume gaanam;-

3 swarggam vedinju nee paarithil vannu
paapiyaamenne thedi nee vannu
danamaay raksha krushathil nalki
viduvichathorthu njaan padumee gaanam;-

4 krushil chorinja nin thirurakthathaale
nithyathaykkenne nee avakaashiyaakki
ithramaam sneham ennil chorivaan
enthu nee kandennil en prananathhaa;-

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം

പാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
എൻ നാവിൽ തന്നയീ നവ്യമാം ഗാനം
സ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)
വിടുതലിൻ കരുതലിൻ നവ്യമാം ഗാനം

1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നും
നീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നും
നീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും
വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം;-

2 ബലഹീനതയിൽ ബലമെന്നിലേകി
ഇരുൾ പാതയതിൽ ഒളിയായ് വന്നു
മരുയാത്രയതിൽ തണലെനിക്കേകി
കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം;-

3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നു
പാപിയാമെന്നെ തേടി നീ വന്നു
ദാനമായ് രക്ഷ ക്രൂശതിൽ നൽകി
വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം;-

4 ക്രൂശിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെ
നിത്യതയ്ക്കെന്നെ നീ അവകാശിയാക്കി
ഇത്രമാം സ്നേഹം എന്നിൽ ചൊരിവാൻ
എന്തു നീ കണ്ടെന്നിൽ എൻ പ്രാണനാഥാ;-

More Information on this song

This song was added by:Administrator on 21-09-2020