എന്നേശുനാഥൻ വരുമെ
രാജാധിരാജനായ് ഒരുനാൾ
ന്യായാധിപാലകൻ താൻ(2)
പ്രഭാവമോടെ വരുമേ
അവൻ അധിപതിയായിനി വരുമ്പോൾ
തരും പ്രതിഫലം തൻ നീതിപോലെ
വരും പുതുമയിൻ പുലരീനാദം(2)
തിരുജനങ്ങളിൽ പ്രത്യാശഗാനം
1 ഭൂവിൻ അധിപതിയായോൻ
വാണിടും പാലകനായി
കാലത്തിൻ തികവിൽ വരുവാൻ
ലോകത്തെ ഭരണം ചെയ്യും;- എന്നേശു...
2 മാനവജാതിയെ സർവ്വം
മാറ്റം വരാതുള്ള വചനം
മാറ്റും ഇരുപക്ഷത്തേക്കും
ഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…
3 കാലങ്ങൾ തീർന്നിടും മുന്നേ
വേലകൾ തീർത്തു നാം വേഗം
ശുദ്ധസിംഹാസന മുന്നിൽ
ശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു...