Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 535 times.
Ellaattinum sthothram cheyam

Ellaattinum sthothram cheyam
eppozhum santhoshikkam
mannavan cheythidum nanmakal cholli naam
eppozhum santhoshikkam

1 daivame nin danangal ethra nallathe
karthane nin karuthalo ethra valiyathe
kanthane nin karunayum shudhane nin shakthiyum
devane nin snehavum ennumullathe;-

2 anugrahathin mariye adhikam nalkidum
adrishyamam karangalil  ennum kathidum
aanandikkuvan aashvasikkuvan
unnuvan udukkuvan daivam nalkidum;-

3 parishudhathma shakthiye adhikam nalkidum
papabodham nalki namme shudharakkidum
rogam nekkidum shokam matidum
lokajevithathil saubhagyam nalkidum;-

എല്ലാറ്റിനും സ്തോത്രം ചെയ്യാം എപ്പോഴും

എല്ലാറ്റിനും സ്തോത്രം ചെയ്യാം
എപ്പോഴും സന്തോഷിക്കാം
മന്നവൻ ചെയ്തിടും നന്മകൾ ചൊല്ലി നാം
എപ്പോഴും സന്തോഷിക്കാം

1 ദൈവമേ നിൻ ദാനങ്ങൾ എത്ര നല്ലത്
കർത്തനെ നിൻ കരുതലോ എത്ര വലിയത്
കാന്തനേ നിൻ കരുണയും ശുദ്ധനേ നിൻ ശക്തിയും
ദേവനേ നിൻ സ്നേഹവും എന്നുമുള്ളത്;-

2 അനുഗ്രഹത്തിൻ മാരിയെ അധികം നല്കിടും
അദൃശ്യമാം കരങ്ങളിൽ എന്നും കാത്തിടും
ആനന്ദിക്കുവാൻ ആശ്വസിക്കുവാൻ
ഉണ്ണുവാൻ ഉടുക്കുവാൻ ദൈവം നല്കിടും;-

3 പരിശുദ്ധാത്മ ശക്തിയെ അധികം നൽകിടും
പാപബോധം നൽകി നമ്മെ ശുദ്ധരാക്കിടും
രോഗം നീക്കിടും ശോകം മാറ്റിടും
ലോകജീവിതത്തിൽ സൗഭാഗ്യം നൽകിടും;-

More Information on this song

This song was added by:Administrator on 16-09-2020