സ്തുതിഗീതം പാടി പുകഴ്ത്താം
സർവ്വശക്തനായവനെ
ആത്മാവിലാരാധിച്ചീടാം
ഉന്നതം വെടിഞ്ഞവനെ(2)
1 നിന്നെ ഒരുനാളും കൈവിടില്ല
അൻപോടു നടത്തും വൻ ഭൂജത്താൽ
തിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽ
പകർന്നല്ലോ കൃപ വൻമാരിപോൽ(2);- സ്തുതി
2 വെളിപ്പാടിനാത്മാവാൽ നിറയ്ക്ക
ദൈവ പരിജ്ഞാനത്തിൽ വളരുവാൻ
സ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാം
ആത്മ ബലത്താൽ മുന്നേറിടാം;- സ്തുതി