എന്റെ പേർക്കായ് ജീവൻ വെടിഞ്ഞ
നിന്റെ സ്വന്തം ഞാനിനി
അന്തരംഗേമാം വാഴുക നീയേ
സന്തതമേശു നായകാ!
1 മമ കൊടുംപാതക ശിക്ഷകളേറ്റ
തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ
ഹൃദി വളരുന്നേ പ്രിയം നിന്നിൽ
മതിയിനി പാപ ജീവിതം
2 സ്വന്തനിണമതാൽ എൻ മഹാപാപ
വൻകടം തീർത്ത നാഥനേ!
എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ
ജീവിതം പുൽപോലെയാം!
3 കൃപയെഴുമങ്ങേ വിളിയെക്കേട്ടു
വരുന്നിതാ ഞാനും നായകാ!
അരുളിച്ചെയ്താലും അനുസരിച്ചിടാം
അടിമ നിനക്കെന്നാളുമേ
4 കടലിൻമീതെ നടന്നവനേ!
ലോകക്കടലിൻമിതേ നടത്തണമെന്നെ
കടലിൽ താഴും പേത്രനെയുയർത്തിയ
കരമതിലെന്നെയുമേറ്റണേ
5 അലഞ്ഞുഴലും ശിശുവാകാതെ
ഞാൻ അലകളിൻ മീതേ ഓടിടും
ബലവുമെനിക്കെൻ ജീവനും നീയേ
മതിയവലംബം നായകാ!