നിൻ സ്നേഹം ഗഹനമെന്നറിവിൽ
നാഥാ... നിനവിൽ...
ആഴം നീളം വീതിയുയരം
അനന്തം അവർണ്ണനീയം
അംബരവാസികൾ കുമ്പിടും രാപ്പകൽ
അൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?
ഹീന രൂപമണിഞ്ഞോ
ബേത്ലഹേം മുതൽ കാൽവറിയോളവും
വേദനയേറെ നീ സഹിച്ചോ?
ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?
സ്നേഹിച്ചതീ വിധമെന്നോ
നിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്
നൽകിടും ഞാൻ എൻനാഥനേ
നിൻമുറിവുകളിൽ ചുംബനം ചെയ്തെന്നും
നന്ദിചൊല്ലി ഞാൻ സ്തുതിക്കും