Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 306 times.
Ninne kandedunnavan ennennum

1 ninne kandedunnavn ennennum
maruvilum shoonya deshathilum
ninnechutti paripalikkunnon
ninne jayathode nadathidunnu

enthoraanandam... enthoraamodam...
kristhyajeevitham ethra saubhaagyam

2 kazhukan thante koodanakki
kunjinmeethe parakkum pole
svarggathathan than chirrakin meethe
namme vahikkunnu dinam thorume(2);- entho...

3 shathrukkalin naduvil enikkaay
virunnorukkidum anudinavum
koottukaaril paramaayenne
aathmaavaalabhishekam cheyyum(2);- entho...

4 ente padam kallil thattathe
enne vahikkum than pon karathil
enikkaay vazhi orukkeduvaan
thante doothane ayakkumavan(2);- entho...

5 mumpullavaye nee orthidendaa
pandullavaye nee ninachidendaa
ninakkaay cheyyum puthiyathonne
vazhi thurannidum marubhoomiyil(2);- entho...

നിന്നെ കണ്ടീടുന്നവനെന്നെന്നും മരുവിലും ശൂന്യ

1 നിന്നെ കണ്ടീടുന്നവനെന്നെന്നും
മരുവിലും ശൂന്യ ദേശത്തിലും
നിന്നെച്ചുറ്റി പരിപാലിക്കുന്നോൻ
നിന്നെ ജയത്തോടെ നടത്തിടുന്നു

എന്തോരാനന്ദം... എന്തൊരാമോദം...
ക്രിസ്ത്യജീവിതം എത്ര സൗഭാഗ്യം

2 കഴുകൻ തന്റെ കൂടനക്കി
കുഞ്ഞിന്മീതെ പറക്കും പോലെ
സ്വർഗ്ഗതാതൻ തൻ ചിറകിൻ മീതെ
നമ്മെ വഹിക്കുന്നു ദിനം തോറുമെ (2);- എന്തോ...

3 ശത്രുക്കളിൻ നടുവിൽ എനിക്കായ്
വിരുന്നൊരുക്കിടും അനുദിനവും
കൂട്ടുകാരിൽ പരമായെന്നെ
ആത്മാവാലഭിഷേകം ചെയ്യും(2);- എന്തോ...

4 എന്റെ പാദം കല്ലിൽ തട്ടാതെ
എന്നെ വഹിക്കും തൻ പൊൻ കരത്തിൽ
എനിക്കായ് വഴി ഒരുക്കീടുവാൻ
തന്റെ ദൂതനെ അയക്കുമവൻ(2);- എന്തോ...

5 മുമ്പുള്ളവയെ നീ ഓർത്തിടേണ്ടാ
പണ്ടുള്ളവയെ നീ നിനച്ചിടേണ്ടാ
നിനക്കായ് ചെയ്യും പുതിയതൊന്ന്
വഴി തുറന്നിടും മരുഭൂമിയിൽ(2);- എന്തോ...

More Information on this song

This song was added by:Administrator on 21-09-2020