1 എന്റെ യേശുവേ എന്റെ കർത്തനേ
നീയെന്നുമെന്നോഹരി
എന്റെ യേശുവേ എന്റെ ദൈവമേ
നീയെന്നുമെന്നുപനിധി
നീയെൻ വിശ്വാസം നീയെൻ പ്രത്യാശ
നിൻ കൃപയെനിക്കു മതി
നിന്നിൽ ആശ്വാസം, നിന്നിൽ സന്തോഷം
നിൻ കരുതൽ എനിക്കു മതി
ആരാധ്യനാം യേശുനാഥാ
ഹല്ലേലുയ്യാ പാടിടും എന്നെന്നും ഞാൻ
2 അങ്ങെൻ ആയുസ്സിൽ ചെയ്ത നന്മകൾ
ഓർക്കുമ്പോൾ ഉള്ളം നിറയും
എന്നെ നടത്തിയ വഴികളതോർക്കുമ്പോൾ
നന്ദിയാൽ ഞാൻ പാടിടും;- നീയെൻ...
3 എന്നെ കാക്കുവാൻ എന്നും കരുതുവാൻ
നീയെന്നും ശക്തനല്ലോ
എൻ ജീവിത വഴികളതെന്നെന്നും
നിന്നുള്ളം കൈയ്യിലല്ലോ;- നീയെൻ...