യേശു എന്റെ പ്രാണനായകൻ
എൻ ജീവിതത്തിൻ സൗഖ്യദായകൻ
നീ ചെയ്ത നന്മകളോർത്താൽ പാടീടും
നീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടും
ആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെ
നിൻ സ്നേഹത്തെ ഓർത്താൽ(2)
1 അങ്ങേ മാത്രം ആരാധിച്ചീടും
എൻ ജീവനുള്ള കാലം വരെയും
നിൻ മുഖം മാത്രം ഞാൻ തേടിടും
എൻ ജീവനുള്ള കാലം വരെയും
ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ
സ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)
2 നിൻ മാറിൽ ഞാൻ ചാരിടുമ്പോൾ
എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്
നിൻ മുഖം അന്നാളിൽ കാണുമ്പോൾ
എൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്
ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾ
സ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)