Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 872 times.
En daivam rajan nee tanne

En daivam rajan nee tanne
karunya raksaka
navayiram pora thanne
nin sthothram paduvan.

nin namakeerthi ennume
prastavichiduvan
en raksaka en daivame
thunaykkanam bhavan.

en sankatanngal nikkume
nin namam yesuve
en jeevan soukhyam bhagyame
perinpa namame

papattin sakti nikkume
veendidum papiye
visuddhiyullon akkume
nin raktam yesuve.

nin sabdam ethrayo balam
chattorkku jeevanam
en atmanovu vyakulam
atal illateyam.

nokkin sankatangal  bhuloka jatikal
aradhicchituvin
vishvasam mulam papikal
tan neethi neduvin.

എന്‍ ദൈവം, രാജന്‍, നീ തന്നെ

എന്‍ ദൈവം, രാജന്‍, നീ തന്നെ
കാരുണ്യ രക്ഷകാ,
നാവായിരം പോരാ തന്നെ
നിന്‍ സ്തോത്രം പാടുവാന്‍.
                   
നിന്‍ നാമകീര്‍ത്തി എങ്ങുമേ
പ്രസ്താവിച്ചീടുവാന്‍
എന്‍ രക്ഷകാ, എന്‍ ദൈവമേ;
തുണയ്ക്കണം ഭവാന്‍.
                   
എന്‍ സങ്കടങ്ങള്‍ നീക്കുമേ
നിന്‍ നാമം, യേശുവേ,
എന്‍ ജീവന്‍, സൌഖ്യം ഭാഗ്യമേ;
പേരിന്‍പ നാമമേ
                   
പാപത്തിന്‍ ശക്തി നീക്കുമേ
വീണ്ടിടും പാപിയെ,
വിശുദ്ധിയുള്ളോന്‍ ആക്കുമേ
നിന്‍ രക്തം യേശുവേ.
                   
നിന്‍ ശബ്ദം എത്രയോ ബലം
ചത്തോര്‍ക്കു ജീവനാം,
എന്‍ ആത്മനോവു വ്യാകുലം
അതാല്‍ ഇല്ലാതെയാം.
                   
നോക്കിന്‍ ഭൂലോക ജാതികള്‍,
ആരാധിച്ചീടുവിന്‍,
വിശ്വാസം മൂലം പാപികള്‍
തന്‍ നീതി നേടുവിന്‍.
    

 

More Information on this song

This song was added by:Administrator on 05-06-2018