കാണുന്നു ഞാൻ നാഥാ എന്നും
നീ എനിക്കാശ്രയമായ്
പാരിതിൽ പാർത്തിടും നാൾ എന്നും
നീ എന്റെ മറവിടമായ് (2)
1 കഷ്ടത ഏറിടും വേളയിൽ എന്നെ
വീഴാതെ താങ്ങിയെന്നും
വൈഷമ്യം ഏറിടും പാതയിൽ എന്നും
താങ്ങി നടത്തുമവൻ(2);-കാണുന്നു...
2 കർത്താവിൻ സന്നിധിയിൽ എന്നും
ആശ്രയം കണ്ടിടുമ്പോൾ
നീക്കി തന്റെ രക്തത്താൽ എന്റെ
പാപത്തെ മുഴുവനായ്(2);- കാണുന്നു...
3 ലോകർ എന്നെ പകച്ചാലും
മാറാത്ത സ്നേഹിതനാം
വീഴ്ചയിൽ ഞാൻ വിളിക്കുമ്പേൾ
താങ്ങി നടത്തുമവൻ(2);- കാണുന്നു...