കുരിശതിൻ ദർശനം കാണുക പാപി കാൽവറി
കുരിശതിൻ ദർശനം കാണുക പാപി
1 കാൽവറി നാഥനെ കാണുക പാപി
കാൽകരങ്ങൾ ആണിയാൽ തറച്ചു
ക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടി
പാപികൾക്കായ് കുരിശിൽ മരിച്ചു;-
2 കക്കയെപ്പോലെ കറുത്തവൾ ശുലേമി
കാന്തന്റെ വർണ്ണന വർണ്ണിക്കുന്നു
ക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽ
പതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-
3 കണ്ണുകൾ രണ്ടും തീജ്വാലപോലെയും
കൈകാൽ മിനുങ്ങിയ താമ്രനിറം
ക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവും
ഉള്ളവനാണവൻ രാജരാജൻ;-
4 അന്തമില്ലാതുള്ള അനന്തരാജന്റെ
അവൻ ദേഹം ഗോമേദകം പോലെയും
ക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻ
മുഖവും മിന്നൽ പ്രകാശം പോലെയും;-