1 സ്തുതിച്ചു പാടിടാം അനുദിനവും
ക്രൂശിതനായ യേശുവിനെ
സ്തുതിക്കു യോഗ്യനായവനെ
നാം ഒന്നായ് ചേർന്നു എന്നും പുകഴ്ത്തിടാം
ആ-ആ-അത്ഭുതമായി നമ്മെ നടത്തുവോനെ
ആനന്ദമായ് പരമാനന്ദമായ്
നന്ദിയാൽ ഉള്ളം നിറഞ്ഞീടുന്നതാൽ
നാം ഹല്ലേലൂയ്യാ സ്തുതി പാടിടുവോം
2 കൺമണിപോൽ നമ്മെ കാത്തിടുന്ന
അൻപേറും രക്ഷകൻ നമുക്കില്ലയോ
ശത്രുവിൻ കൈകളിൽ വീണിടാതെ
കർത്തൻ തൻ കരങ്ങളിൽ വഹിച്ചീടുന്നു;-
3 അഗ്നിയിൽ കൂടെ നാം നടന്നാലും
ആഴിയിൽ കൂടെ നാം കടന്നാലും
ശോധന പലതും പെരുകീടിലും
ജയമായ് അവൻ നമ്മെ നടത്തീടുന്നു;-
4 നിത്യമായ് ജീവൻ നൽകിടുവോൻ
മേഘത്തിൽ താൻ വരും ദൂതരുമായ്
കോടാനുകോടി യുഗങ്ങളായി
കർത്തനോടുകൂടെ വാണിടാമെ;-