എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല
എന്ന് പറഞ്ഞു ചിരിച്ചവർ
എങ്കിലും എന്നെ നീ
കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാം
നിനക്കൊരുവൻ മാത്രമേ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ
ഉടഞ്ഞുപോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ
തള്ളപ്പെട്ടു കിടന്നിരുന്നു
കുശവനെ നിൻ കരം
നീട്ടിയെന്നെ മെനഞ്ഞെല്ലോ
വീണുപോയ ഇടങ്ങളിലെല്ലാം
എൻ തലയെ ഉയർത്തിയെ
നീ മാത്രം വളരണം (3)
നീ മാത്രം യേശുവേ