Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 969 times.
Swargeeya bhavanam nithyamaya

1 svargeeya bhavanam nithyamaya bhavanam
orungunnunde svargarajyathil
bhaumikamalla athe nashvaramalla
kaippaniyallatha bhavanamunde svarggathil

pokaam svargaraajyathil
cheraam daiva raajyathil
nithyanaya yeshuvode chernnu vaazhuvan
shuddharothu paadi modamaayi vaazhuvaan

2 karthrukahalam vanameghathil
kettiduvaan kaalamaayallo
othuchernnidum naam kristhuvinode
nithyanithya yugangal vazhum daivabhavanathil;-

3 daiva nivasam manushyarodothe
vasamarulum svargga bhavanathil
kashdathayilla ange dukhavumilla
kristhu thanne daivamaay than janathode;-

4 than vishuddhanmar seeyon puriyathil
vannu cherum kalamathingkal
duthathulyaray naam aaradhichidum
halleluyyaa getham paadi aabhavanathil;-

സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനം

1 സ്വർഗ്ഗീയ ഭവനം നിത്യമായ ഭവനം
ഒരുങ്ങുന്നുണ്ട് സ്വർഗ്ഗരാജ്യത്തിൽ
ഭൗമികമല്ല അത് നശ്വരമല്ല
കൈപ്പണിയല്ലാത്ത ഭവനമുണ്ട് സ്വർഗ്ഗത്തിൽ

പോകാം സ്വർഗ്ഗരാജ്യത്തിൽ
ചേരാം ദൈവരാജ്യത്തിൽ
നിത്യനായ യേശുവോട് ചേർന്നുവാഴുവാൻ
ശുദ്ധരൊത്തുപാടി മോദമായി വാഴുവാൻ

2 കർത്തൃകാഹളം വാനമേഘത്തിൽ
കേട്ടിടുവാൻ കാലമായല്ലോ
ഒത്തുചേർന്നിടും നാം ക്രിസ്തുവിനോട്
നിത്യനിത്യയുഗങ്ങൾ വാഴും ദൈവഭവനത്തിൽ;-

3 ദൈവനിവാസം മനുഷ്യരോടൊത്ത്
വാസമരുളും സ്വർഗ്ഗഭവനത്തിൽ
കഷ്ടതയില്ല അങ്ങ് ദുഃഖവുമില്ല
ക്രിസ്തുതന്നെ ദൈവമായ് തൻജനത്തോട്;-

4 തൻവിശുദ്ധന്മാർ സീയോൻപുരിയതിൽ
വന്നുചേരും കാലമതിങ്കൽ
ദൂതതുല്യരായ് നാം ആരാധിച്ചിടും
ഹല്ലേലുയ്യാ ഗീതം പാടി ആഭവനത്തിൽ;-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Swargeeya bhavanam nithyamaya