ദൈവത്തിന്റെ ദാനമായ പരിശുദ്ധാത്മാവേ
സ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുക
സത്യത്തിന്റെ ആത്മാവേ നീ നടത്തുക
സകല സത്യത്തിലേക്കും വഴി നടത്തുക
1 വിലയേറും രക്തത്താൽ ശുദ്ധീകരിച്ചും
തിരുവചനത്താൽ എന്നെ പോഷിപ്പിച്ചും
ആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ
മരുഭൂവിൽ തണലായ് നീ നടത്തുക;-
2 എന്റെ പ്രീയനെക്കുറിച്ച് നീ പറയുക
സ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻ
തമ്പുരാന്റെ സ്നേഹവും ദയയും ഓർത്തിതാ
നിൻഹിതം പോൽ ഏഴയെ നടത്തിടുക;-
3 ക്രൂശിലെ പരമയാഗം പാപം പോക്കുവാൻ
പിതാവിന്റെ സന്നിധിയിൽ സൗഭ്യമായ്
ഞാനും എന്റെ പ്രിയനായ് കത്തിയെരിഞ്ഞു
മെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-