1 കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
ചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)
വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെ
അന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെ
2 കണ്ണുനീരില്ല തെല്ലും ദുഃഖവും ഇല്ലവിടെ
പാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻ
ചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ...
3 നിന്ദയൊന്നില്ല തെല്ലും നിരാശ ഇല്ലവിടെ
നിന്ദയിൻ ഭാരം നീക്കി എൻ നാഥൻ
മാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ...