മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ (2)
എല്ലാ ഭൂവിന്റെ ക്ലേശങ്ങൾ തെല്ലും
ഉണ്ടെനിക്കായൊരുക്കിയ ഗേഹം
സ്വർപ്പുരേ... യേശുവിൻ അരികിൽ (2)
മണ്ണു മണ്ണോടു ചേരുന്ന നേരം
എന്റെ ആത്മാവ് ചേരുന്നവിടെ (2)
കദനങ്ങളിൽ തുണയായി നീ
അറിയാതെ അറിയാതെ ഹൃദി ചേർത്തുവോ
നിഴൽ മൂടുമെൻ വഴിയോരത്തിൽ
തിരി നാളമണയാതെ നീ കാത്തുവോ
ഇനി എല്ലാ ഈ ഭൂവിൻ ഇരുളാർന്ന നാളുകൾ
കൃപയാലെ എന്നെയും ചേർത്തുവല്ലോ ചേർത്തുവല്ലോ;-
ഒരു നാളിൽ നീ പ്രിയമോടെ നിൻ
വചനങ്ങൾ അലിവോടെ ഏകിയാലോ
പ്രിയനേശുവെ നീ തന്നൊരാ
തിരുരക്തമടിയന്റെ ഭാഗ്യമതായ്
ഇനി എന്റെ നാളുകൾ നിന്നോട് കൂടെ
എന്നറിയുന്നു ഭൂമിയെ വിട തന്നിടൂ… വിട തന്നിടൂ;-