Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1998 times.
Priyan varum naalini adhikamilla

priyan varum nalini adhikamilla
seeyon puram namukkini akalamalla

1 ootam thikachu naam akkare naattil
ottum kannuneerillatha veetil
oru nalil naam anangidumpol
oodipoyidum vinakal ellam;-

2 avannaayinnu nindakal  sahichum
apamangal anubhavichum
avan velayil thudarnnidunnu
annu tharum thaan prathiphalangal;-

3 irulaninnu parithilengum
ividilloru samadhanavum
paran yeshuvin varavenniye
paaril namakku verashayilla;-

4 anthya nalukalani’thennarinje
aadya snehathil namukkiniyum
thiru naamathin mahimakalkkay
theram than paaril tharum naalukal;-

പ്രിയൻ വരും നാളിനിയധികമില്ല സീയോൻപുരം

പ്രിയൻ വരും നാളിനിയധികമില്ല
സീയോൻപുരം നമുക്കിനിയകലമല്ല

1 ഓട്ടം തികച്ചു നാം അക്കരെ നാട്ടിൽ
ഒട്ടും കണ്ണുനീരില്ലാത്ത വീട്ടിൽ
ഒരു നാളിൽ നാമണഞ്ഞിടുമ്പോൾ
ഓടിപ്പോയിടും വിനകളെല്ലാം;-

2 അവന്നായിന്നു നിന്ദകൾ  സഹിച്ചും
അപമാനങ്ങൾ അനുഭവിച്ചും
അവൻ വേലയിൽ തുടർന്നിടുന്നു
അന്നു തരും താൻ പ്രതിഫലങ്ങൾ;-

3 ഇരുളാണിന്നു പാരിതിലെങ്ങും
ഇവിടില്ലൊരു സമാധാനവും
പരനേശുവിൻ വരവെന്നിയേ
പാരിൽ നമുക്കു വേറാശയില്ല;-

4 അന്ത്യ നാളുകളാണിതെന്നറിഞ്ഞ്
ആദ്യ സ്നേഹത്തിൽ നമുക്കിനിയും
തിരു നാമത്തിൻ മഹിമകൾക്കായ്
തീരാം താൻ പാരിൽ തരും നാളുകൾ;-

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Priyan varum naalini adhikamilla