നീയല്ലാതെ ഒരു നന്മയുമില്ല
നല്ല ഇടയാ എന്റെ നല്ല ഇടയാ(2)
പുതു കൃപയരുളാൻ പുതുക്കത്തിൽ നടക്കാൻ
ആവശ്യമറിഞ്ഞ് അനുഗ്രഹം പകരാൻ(2)
അരികിൽ വരുന്നൊരു നല്ല ഇടയാ
നല്ല ഇടയാ എന്റെ നല്ല ഇടയാ(2);- നീയല്ലാതെ...
തളരുന്ന നേരത്തു ബലം തന്നു നടത്താൻ
പതറുന്ന വേളയിൽ കരം തന്നു നടത്താൻ(2)
അരികിൽ വരുന്നൊരു നല്ല ഇടയാ
നല്ല ഇടയാ എന്റെ നല്ല ഇടയാ(2);- നീയല്ലാതെ...