Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1271 times.
Pranapriyaa pranapriyaa

1 pranapriyaa pranapriyaa chankile chora thannenne
veendeduthavane, veendeduppukaraa 
pranapriyan thante chankile chorayaal 
enneyum veendeduthu (2)
krupaye krupaye varnnippaan asaaddhyameyathe (2)

nandi yeshuve nandi yeshuve 
nee cheyatha nanmakal’kkorayiram nandi(2)
en shakthiyaalalla kaiyyude balathaalalla
nin daya allayo enne nadathiyathe(2)
ninnathe krupayaal krupayaal daivakrupayaal
nirthidum dayayaal dayayaal nithyadayayaal (2)

2 kozhi than kunjine chirakadiyil maraykkumpole
kazhukan than kunjine chirakin meethe vahikkumpole(2)
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankrupakal(2);- nandhi…

3 kurirul thaazhvarayil bhayam kudathe enne nadathiyathaam
vaishamya medukalil karam pidichu enne nadathunnathaam(2)
enniyaal enniyaal theeraatha nanmakal
cholliyaal cholliyaal theeraatha vankrupakal(2);- nandhi…

പ്രാണപ്രിയാ... പ്രാണപ്രിയാ…

1 പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെ
വീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;
പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ 
എന്നെയും വീണ്ടെടുത്തു(2)
കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)

നന്ദി യേശുവേ നന്ദി യേശുവേ
നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)
എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ല
നിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)
നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ 
നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)

2 കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെ
കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..

3 കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാം
വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നെ നടത്തുന്നതാം 
എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ
ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..

More Information on this song

This song was added by:Administrator on 22-09-2020
YouTube Videos for Song:Pranapriyaa pranapriyaa