Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 934 times.
Manavalan yeshu varunnithallo

1 Manavalan yeshu varunnithallo
manavatti vegam unarnedatte

2 lokamengkum lakshyam kandu thudangki
vegam varum yeshu loka rakshakan

3 athivriksham poothu thalirthu kaanmin
veendedupin kaalamaduthithalo

4 yuddhavum pakarcha vyadhikalellam
kristhu varavinte sathyalakshyangal

5 kallanenapol thaan vegam varunu
vella vasthramellam kaathu kollatte

6 kanyakamaar pathumurangedunu
paathirathri thannil priyan varume

7 dasarellam nithyam jaagarikkatte
yeshuvarum second'arinjukooda

8 varika ennavi othunathupol
manavaati koode paranjeedatte

9 gopurathin koodiyakathupovan
vasthramalakunor bhaagyamulor

10 perumeenudichu vaanaviravil
ushakaalam vanningaduthuvalo

11 vegam varunenu mozhnja para
varika megathil njangale cherppan

Tune of : unarnnezunnelppin thiru sabhaye

മണവാളൻ യേശു വരുന്നിതല്ലോ മണവാട്ടി

1 മണവാളൻ യേശു വരുന്നിതല്ലോ
മണവാട്ടി വേഗം ഉണർന്നിടട്ടെ

2 ലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങി
വേഗം വരും യേശു ലോക രക്ഷകൻ

3 അത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻ
വീണ്ടെടുപ്പിൻ കാലമടുത്തിതല്ലോ

4 യുദ്ധവും പകർച്ച വ്യാധികളെല്ലാം 
ക്രിസ്തു വരവിന്റെ സത്യലക്ഷ്യങ്ങൾ

5 കള്ളനെന്നപോൽ താൻ വേഗം വരുന്നു
വെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെ

6 കന്യകമാർ പത്തുമുറങ്ങീടുന്നു
പാതിരാത്രിതന്നിൽ പ്രിയൻ വരുമേ

7 ദാസരെല്ലാം നിത്യം ജാഗരിക്കട്ടെ
യേശുവരും സെക്കണ്ടറിഞ്ഞുകൂടാ

8 വരികയെന്നാവിയോതുന്നതുപോൽ
മണവാട്ടി കൂടെ പറഞ്ഞിടട്ടെ

9 ഗോപുരത്തിൽകൂടിയകത്തുപോവാൻ
വസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർ

10 പെരുമീനുദിച്ച വാനവിരവിൽ
ഉഷകാലം വന്നിങ്ങടുത്തുവല്ലോ

11 വേഗം വരുന്നെന്നു മൊഴിഞ്ഞ പരാ
വരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻ

ഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി

More Information on this song

This song was added by:Administrator on 20-09-2020
YouTube Videos for Song:Manavalan yeshu varunnithallo