Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 449 times.
Aaradhichidam namukk-aaradhichidam

Aaradhichidam namukkaaradhichidam
Yaham daivathe namukkaaradhichidam
Thazchayil namme uyarthiyallo
Padan navyamam ganam navil thannallo

1 Kannuneerellaam nathhan thudachuvallo
Kannin manipol namme kaathukollunnu
Ninda urutti neekki shathru mumpaake
Nindikkapptta sthaanathuyarthiyallo

2 Paaril palarum namme maranneedilum
Paarin nathanaam yeshu marakkukilla
Lokaanthyatholam ellaa naaillum kude
Irikkumavan namme vazhinadathum

3 Ottam theruvaan kaalamaayallo-nammal
Naattil pokumo dukhamellaam theerume
Dutharodothu naamum veena meettidum
Kaanthan ponmukham kandu aaraadhichidum

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം
യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം
താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ
പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ

1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ
കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു
നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ
നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ

2 പാരിൽ പലരും നമ്മെ മറന്നീടിലും
പാരിൻ നഥനാം യേശു മറക്കുകില്ല
ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ
ഇരിക്കുമവൻ നമ്മെ വഴിനടത്തും

3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ
നാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേ
ദൂതരോടൊത്ത് നാമും വീണ മീട്ടിടും
കാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും

More Information on this song

This song was added by:Administrator on 06-06-2020