മമ ദേവ പരിശുദ്ധൻ
തിരുനാമം ഏലോഹിം
ഏകം സ്തുതി യോഗ്യൻ
പരമാത്മനെ വന്ദനം
കരുണാ സാഗര സുതൻ
ഇഹമെ പോരുളായി ചാരി
ഉരുവിൽ കഷ്ടം സഹിച്ചു
ഉയിർത്തു ചരുവിൽ നിത്യം
കുശവൻ മെനഞ്ഞ നരൻ
ത്യജിച്ചു വചനം ആത്മ
മൃത്യു വരിച്ചു ധരയിൽ
ശാപം കൊണ്ടു വലഞ്ഞു
കൃപയായി കനിഞ്ഞു ദൈവം
പുത്രനെ ക്രൂശിൽതന്നു
സർവ്വപ്രജ രക്ഷയേകി
നിത്യ ജീവൻ നൽകി ഏവം