Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 645 times.
Varunnu parameshan ipparil

1 varunnu parameshan ipparil
bharanam bharamelkan
varavinnayi than vachanam pol nee
orungedonnuvo?

2 muzhangum kahala dvoniyum parichil
pathinayiramam duthanmarum
aairamayiram vishuddhanmarum
aayittayiram aandu vanidan;-

3 ulakin srishdikal deva sutharin
thejassakum svathandryamode
drevathvathin dasyathil ninnudane
viduthal prapich’aananda’madavaan;-

4 mudanthan manineppole chadum
umanmarum ullasicharkkum
kurudanmarude kannu thurakkum
ozhiyum manusha shapamashesham;-

5 simham kaalapol pullu thinnedum
pullippuliyum gokkalumathupol
svarggathin pothil kalichedum
cheriya shishukkal yeshuvin raajye;-

6 vazhipokkar verum bhoshanmar polum
vazhi thettathe nadannidum annu
ithu than ninnude vazhi’ennulloru
mozhiyum pinnil kelkkamenna;-

7 varumorovidha parishodhanayil
sthhiramayi vijayam prapichavare
para’neshuvin thiru simhasanathil
orumichangkirutheduvanayi;-

8 snehathal niranjoru samrajyam
snehathin svorupanam yeshu
modathal niranjoru vishuddhar
kkayittayiramandu nalkedan;-

വരുന്നു പരമേശൻ ഇപ്പാരിൻ ഭരണം ഭരമേൽക്കാൻ

1 വരുന്നു പരമേശൻ ഇപ്പാരിൻ
ഭരണം ഭരമേൽക്കാൻ
വരവിന്നായ് തൻ വചനം പോൽ നീ
ഒരുങ്ങീടുന്നുവോ?

2 മുഴങ്ങും കാഹളധ്വനിയും പരിചിൽ
പതിനായിരമാം ദൂതന്മാരും
ആയിരമായിരം വിശുദ്ധന്മാരും
ആയിട്ടായിമാണ്ടു വാണീടാൻ

3 ഉലകിൻ സൃഷ്ടികൾ ദേവസുതരിൻ
തേജസ്സാകും സ്വാതന്ത്ര്യമോടെ
ദ്രവത്വത്തിൽ ദാസ്യത്തിൽ നിന്നുടനെ
വിടുതൽ പ്രാപിച്ചാനന്ദമടവാൻ;-

4 മുടന്തൻ മാനിനെപ്പോലെ ചാടും
ഊമന്മാരും ഉല്ലസിച്ചാർക്കും
കുരുടന്മാരുടെ കണ്ണു തുറക്കും
ഒഴിയും മാനുഷശാപമശേഷം;-

5 സിംഹം കാളപോൽ പുല്ലു തിന്നീടും
പുള്ളിപ്പുലിയും ഗോക്കളുമതുപോൽ
സർഗ്ഗത്തിൻ പോതിൽ കളിച്ചീടും
ചെറിയ ശിശുക്കൾ യേശുവിൻ രാജ്യേ;-

6 വഴിപോക്കർ വെറും ഭോഷന്മാർ പോലും
വഴിതെറ്റാതെ നടന്നിടുമന്ന്
ഇതു താൻ നിന്നുടെ വഴിയെന്നുള്ളൊരു
മൊഴിയും പിന്നിൽ കേൾക്കാമെന്ന;-

7 വരുമോരോവിധ പരിശോധനയിൽ
സ്ഥിരമായ് വിജയം പ്രാപിച്ചവരെ
പരനേശുവിൻ തിരു സിംഹാസനത്തിൽ
ഒരുമിച്ചങ്ങിരുത്തീടുവാനായി;-

8 സ്നേഹത്താൽ നിറഞ്ഞൊരു സാമ്രാജ്യം
സ്നേഹത്തിൻ സ്വരൂപനാമേശു
മോദത്താൽ നിറഞ്ഞോരു വിശുദ്ധർ
ക്കായിട്ടായിരമാണ്ടു നൽകിടാൻ;-

More Information on this song

This song was added by:Administrator on 26-09-2020