Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1401 times.
En perkken yeshu marichu ennu

1 En perkken yeshu marichu ennu
Vishvasikkunnu en hridaye
kaalvari krooshile bali maranam
nin makkal njangalinnorthidunnu

2 jeevante appam ennaruliyone
svarggathil ninnum vannavane
enne bhujikkunnon en moolam jeevikkum
ennarul cheythone vaazhthidunnu

3 karathilenthi appam vazhthiyavan
shishyarkkeki ithen shareeram
vangi bhakshippin njaan varuvolamen
ormmakkay cheyyuvin ennurachu

4 paanapaathratheyum karathilenthi
sthothram cholli than shishyarkkeki
ithente raktham panam cheyyumpolen
maranathe ennennum ortheduka

5 en yeshu nathhante kaal karangal
moonnaniyinmel thoongappetto
kaalvari krooshile thiru rakthathaal
en paapa karakal kazhuki yeshu

എൻ പേർക്കെൻ യേശു മരിച്ചു എന്നു

1 എൻ പേർക്കെൻ യേശു മരിച്ചു എന്നു
വിശ്വസിക്കുന്നു എൻ ഹൃദയേ
കാൽവറി ക്രൂശിലെ ബലി മരണം
നിൻ മക്കൾ ഞങ്ങളിന്നോർത്തിടുന്നു

2 ജീവന്റെ അപ്പം എന്നരുളിയോനെ
സ്വർഗ്ഗത്തിൽ നിന്നും വന്നവനെ
എന്നെ ഭുജിക്കുന്നോൻ എൻ മൂലം ജീവിക്കും
എന്നരുൾ ചെയ്തോനെ വാഴ്ത്തിടുന്നു

3 കരത്തിലേന്തി അപ്പം വാഴ്ത്തിയവൻ
ശിഷ്യർക്കേകി ഇതെൻ ശരീരം
വാങ്ങി ഭക്ഷിപ്പിൻ ഞാൻ വരുവോളമെൻ
ഓർമ്മക്കായ് ചെയ്യുവിൻ എന്നുരച്ചു

4 പാനപാത്രത്തെയും കരത്തിലേന്തി
സ്തോത്രം ചൊല്ലി തൻ ശിഷ്യർക്കേകി
ഇതെന്റെ രക്തം പാനം ചെയ്യുമ്പോളെൻ
മരണത്തെ എന്നെന്നും ഓർത്തീടുക

5 എൻ യേശു നാഥന്റെ കാൽ കരങ്ങൾ
മൂന്നാണിയിന്മേൽ തൂങ്ങപ്പെട്ടോ
കാൽവറി ക്രൂശിലെ തിരു രക്തത്താൽ
എൻ പാപ കറകൾ കഴുകി യേശു

 

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En perkken yeshu marichu ennu