Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add Content...

This song has been viewed 1112 times.
En ullam ariyunna naathaa

1 En ullam ariyunna nathhaa
en manassin priyanaanu nee
dinavum njaan pokunna vazhikal
kandu nee enne karuthidunnu

paadum njaan ninte geetham
ghoshikkum ninte vachanam
pokum njaan deshamellaam
ninakkaay saakshiyakaan

2 poyakalangal orthilla njaanum
ninte sevakkaay vendunnathonnum
kannuneerpolum eekaan marannu
prarthhippan polum aayilla nathhaa

3 ennittum mappu nalkaan
kanivay nee karthaave
ini njaan vaikukilla
ninakkaay seva cheyvaan

4 yagapeedathil eriyunna theeyil
arppanam cheyatha mrigamaayithaa njaan
yogyamayonnum parayaanillennil
pokaam njaan engkilum ninte perkkaay

എൻ ഉള്ളം അറിയുന്ന നാഥാ

1 എൻ ഉള്ളം അറിയുന്ന നാഥാ
എൻ മനസ്സിൻ പ്രിയനാണു നീ
ദിനവും ഞാൻ പോകുന്ന വഴികൾ
കണ്ടു നീ എന്നെ കരുതിടുന്നു

പാടും ഞാൻ നിന്റെ ഗീതം
ഘോഷിക്കും നിന്റെ വചനം
പോകും ഞാൻ ദേശമെല്ലാം
നിനക്കായ് സാക്ഷിയാകാൻ

2 പോയകാലങ്ങൾ ഓർത്തില്ല ഞാനും
നിന്റെ സേവക്കായ് വേണ്ടുന്നതൊന്നും
കണ്ണുനീർപോലും ഏകാൻ മറന്നു
പ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാ

3 എന്നിട്ടും മാപ്പു നൽകാൻ
കനിവായ് നീ കർത്താവേ
ഇനി ഞാൻ വൈകുകില്ല
നിനക്കായ് സേവചെയ്വാൻ

4 യാഗപീഠത്തിൽ എരിയുന്ന തീയിൽ
അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ
യോഗ്യമായൊന്നും പറയാനില്ലെന്നിൽ
പോകാം ഞാൻ എങ്കിലും നിന്റെ പേർക്കായ്

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En ullam ariyunna naathaa