സർവ്വശക്തൻ യഹോവാ താൻ പരിശുദ്ധൻ പരിശുദ്ധൻ
സാധുക്കൾക്കു സഹായകനും ആദ്യന്തനും നീയല്ലയോ
രോഗികൾക്കു വൈദ്യനും നീ രോഗം നീക്കും, മരുന്നും നീ
ആശ്വാസത്തെ നല്കീടേണം രോഗിയാമീ പൈതലിനു
നിന്മുഖം നീ മറച്ചീടിൽ നന്മ പിന്നെ ആരു നല്കും
തിന്മയെല്ലാം തീർത്തീടേണം കാരുണ്യങ്ങൾ ശോഭിപ്പാനായി
സർവ്വശക്തൻ യഹോവയെ കോപിക്കല്ലെ സാധുക്കളിൽ
ദൈവമേ നീ തുണയ്ക്കണം ആത്മസൗഖ്യം കണ്ടെത്തുവാൻ
ശത്രുത്വങ്ങൾ പെരുകുന്നേ സത്യാത്മാവേ തുണയ്ക്കേണം
ദൈവപുത്രാ കൃപ താ നീ സത്യാത്മാവിൽ മോദിച്ചീടാൻ