Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 364 times.
Vishvasam thannarulka devesha

vishvasam thannarulka devesha! Nin
aashrithanaamenikku

 

Vishuaasamillaathe nirjeevanamennil
Nishwasikkenamee mukhya varam Devaa-Vi

1 Aashrayamillaathe njaan - uzhalunna
Kruchra kaalangalilum
Nischayam nin maarvu patti sukham poondu
Vishramichangu Vasippaanenikku nee

2 Thaathane nin vachanam - athin vannam
Chethassi kaikkondu njaan
Eathu Kaalathilum aathuranaakaathe
Naadha nin vagdhathamorthu sughippaanai

3 Veedupoyaalenikku - kheedhamenthu
Modiyode swargattil
Onnallaneka vaasasthalangalulla
Manniramundathu Kandu sukhippaanaay

4 Nikshepamundenikku  Suraloke
Akshayanaameshuvil
Ikshithiyil dhanam naashamallo Yeshu
Rekshakan sathya dhanamennu kaanuvaan

5 Dhushtanaam saathaanenne - valackuvaan
Pettannangananjeedumpol
Jeshtasahodharaneshu vee dhushtane
Aatti oadippathu kandu pramodhippaan

6 Ksheenathayodu njaanum - kidakkayil
Veenidumpol rogiyaai
Aaniyin paadulla paani neettettente
Meni thadavunnathorthu sukhippaanaai

വിശ്വാസം തന്നരുൾക ദേവേശാ

വിശ്വാസം തന്നരുൾക ദേവേശാ നിൻ
ആശ്രിതനാമെനിക്കു

വിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽ
നിശ്വസിക്കേണമീ മുഖ്യവരം ദേവാ-വി

1 ആശ്രയമില്ലാതെ ഞാൻ-ഉഴലുന്ന
കൃച്ഛ്റ കാലങ്ങളിലും
നിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടു
വിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ;- വിശ്വാ...

2 താതനെ നിൻ വചനം - അതിൻവണ്ണം
ചേതസി കൈക്കൊണ്ടു ഞാൻ
ഏതു കാലത്തിലും ആതുരനാകാതെ
നാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്;- വിശ്വാ...

3 വീടുപോയാലെനിക്കു-ഖേദമെന്തു
മോടിയോടെ സ്വർഗ്ഗത്തിൽ
ഒന്നല്ലനേക വാസസ്ഥലങ്ങളുള്ള
മന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്;- വിശ്വാ...

4 നിക്ഷേപമുണ്ടെനിക്കു സുരലോകെ
അക്ഷയനാമേശുവിൽ
ഇക്ഷിതിയിൽ ധനം നാശമല്ലോ യേശു
രക്ഷകൻ സത്യധനമെന്നു കാണുവാൻ;- വിശ്വാ...

5 ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻ
പെട്ടെന്നങ്ങണഞ്ഞീടുമ്പോൾ
ജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെ
ആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ;- വിശ്വാ...

6 ക്ഷീണതയോടു ഞാനും-കിടക്കയിൽ
വീണിടുമ്പോൾ രോഗിയായ്
ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്റെ
മേനി തടവുന്നതോർത്തു സുഖിപ്പാനായ്;- വിശ്വാ...

More Information on this song

This song was added by:Administrator on 26-09-2020