എൻ ബലമാണവൻ എൻ സ്നേഹമാണവൻ
എൻ ജീവനാണവൻ എൻ നാഥനാണവൻ
വൻ ഗിരിയിൽ എന്നെ നിർത്തീടുന്നു
ഇരുളിൽ വെളിച്ചം നല്കിടുന്നു
ഈ ലോക സ്നേഹങ്ങൾ മാറി എന്നാലും
ആരുമില്ലാതെ ഞാൻ ഏകനായാലും
അരികിൽ വരും എൻ്റെ യേശു നാഥൻ
കൃപകൾ തരും എൻ്റെ യേശു നാഥൻ (എൻ ബലമാണവൻ...)
കാൽവരി മാമല മുകളിൽ നീ എനിക്കായി
തിരുരക്തവും ചിന്തിയല്ലോ നീ എനിക്കായി
എൻ പാപകറകൾ കഴുകിയല്ലോ
എന്നെ തൻ സ്വപുത്രനാക്കിയല്ലോ (എൻ ബലമാണവൻ...)