1 വിശ്വാസ നായകനാം യേശു
രാജനെഴുന്നെള്ളാറായ്
അരുളിയ വചനം പോലെ
തൻ കാന്തയെ ചേർത്തീടുമേ
ആനന്ദം ആനന്ദമേ
എന്തു സന്തോഷമുല്ലാസമേ
ആനന്ദം ആനന്ദമേ
ക്രിസ്ത്യ ജീവീതം ആനന്ദമേ
2 മൃതൻമാരുയർത്തീടുമേ
നാമൊന്നിച്ചാർത്തീടുമേ
ദൂതസംഘമൊന്നിച്ചായ്
കർത്തനെ ആരാധിക്കും;- ആനന്ദം...
3 മറഞ്ഞിടും മഹത്വത്തിൽ ഞാൻ
വിളങ്ങിടും തേജ്ജസിൽ ഞാൻ
മന്നിടത്തിൻ മഹിമകളെ
മറന്നു ഞാൻ ആരാധിക്കും;- ആനന്ദം...