Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 856 times.
Kristheeya jeevitham-enthaanandam thannidunna

Kristheeya jeevitham-enthaanandam thannidunna
Uttama jeevithame...ulakil kristheeya jeevithame
Nisthulya mahathwathin prathyaasha nalkidunna
Bhaktharin jeevithame...parishudharin jeevithame

lokam pakachennaalum snehithar pazhichaalum
deham kshayichaalum-mama deham kshayichaalum
mokshathil ennikkulla nikshepam orthidumbol
santhosham santhosham bahusanthosham santhosham

khedam niranjidunna velayil paadiduvaan
geethangal nalkidunnu...paadaan geethangal nalkidunnu
maaraatha vaagdathangal oronnum orthidumbol
aamayam neengidunnu...hrudi aanandam nedidunnu


shathru’arikilunde enkilum bhayamilla
karthaavin kaikalil njaan ente karthaavin kaikalil njaan
than kaiyyil ninnu pidichaaraalum verpirikkaan
saadhikkayillallo shathru naanichu pokumallo

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന

ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന

ഉത്തമ ജീവിതമേ ഉലകിൽ ക്രിസ്തീയ ജീവിതമേ

നിസ്തുല്യമഹത്വത്തിൻ പ്രത്യാശ നൽകിടുന്ന

ഭക്തരിൻ ജീവിതമേ പരിശുദ്ധരിൻ ജീവിതമേ

 

ലോകം പകച്ചെന്നാലും സ്നേഹിതർ പഴിച്ചാലും

ദേഹം ക്ഷയിച്ചാലും മമ ദേഹം ക്ഷയിച്ചാലും

മോക്ഷത്തിലെനിക്കുള്ള നിക്ഷേപമോർത്തിടുമ്പോൾ

സന്തോഷം സന്തോഷം ബഹു സന്തോഷംസന്തോഷം

 

ഖേദം നിറഞ്ഞിടുന്ന വേളയിൽ പാടിടുവാൻ

ഗീതങ്ങൾ നൽകിടുന്നു പാടാൻ ഗീതങ്ങൾ നൽകിടുന്നു

മാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓർത്തിടുമ്പോൾ

ആമയം നീങ്ങിടുന്നു ഹൃദി ആനന്ദം നേടിടുന്നു

 

ശത്രു അരികിലുണ്ട് എങ്കിലും ഭയമില്ല

കർത്താവിൻ കൈകളിൽ ഞാൻ

എന്റെ കർത്താവിൻ കൈകളിൽ ഞാൻ

തൻ കൈയിൽനിന്നു പിടിച്ചാരാലും വേർപിരിക്കാൻ

സാധിക്കയില്ലല്ലോ ശത്രു നാണിച്ചുപോമല്ലോ.

More Information on this song

This song was added by:Administrator on 18-07-2019