1 ഭാഗ്യകാലം വരുന്നല്ലോ ഭാഗ്യകാലം വരുന്നല്ലോ
യേശുരാജന്റെഴുന്നള്ളത്തിന്റെ ഭാഗ്യകാലം വരുന്നല്ലോ
2 നാശമില്ലാ സ്വർപ്പുരത്തിൽ നമ്മെയങ്ങു ചേർക്കുവാൻ
യേശുരാജൻ മേഘത്തേരിൽ ദൂതരുമായ് വന്നീടും
3 ആശുതന്റെ ദാസരെല്ലാം ചേർന്നീടുമാ നേരത്തിൽ
ഈശനെ കണ്ടാനന്ദത്താലാശ്വാസം തുകീടുമേ
4 രക്ഷപെട്ടോരേക കൂട്ടം വേഗം ചേർന്നു പാടീടും
അക്ഷണത്തിൽ ഞാനുമെന്റെ കാന്തനോടു ചേർന്നിടും
5 പാട്ടുനൃത്തമേളങ്ങൾ കൂട്ടമായ് മുഴക്കിയും
നാട്ടിലെല്ലാ കഷ്ടതയും നീങ്ങി സ്വസ്ഥരായിടും
6 തന്റെ കാന്ത എന്തു മഹാശോഭിതയായ് തീർന്നിടും
എന്റെ പ്രിയൻ കണ്ണുനീർ തുടച്ചീടുമാ നേരത്തിൽ
7 വെള്ളയങ്കി പൂണ്ടു കയ്യിലേന്തി കുരുത്തോലയും
വെള്ളസിംഹാസന മുമ്പിൽ വെണ്മയായ് നടന്നീടും
8 സീയോൻപുരി തന്നിലന്നു നിൽക്കും കൂട്ടരോടങ്ങു
വേഗം ചേരും ഞാനുമെന്റെ പ്രിയൻ കൃപമൂലമായ്