എന്നാശ്രയം എന്നേശുവിൽ മാത്രം
എൻ വിശ്രമം തൻ മാർവിൽ മാത്രം
സ്വന്തമായവർ തളളിയെന്നാലും
മാതാപിതാക്കൾ കൈവെടിഞ്ഞാലും
എന്നെ രക്ഷിച്ച എന്നാത്മനാഥൻ
മാറാത്തവനായ് എൻ കൂടെയുണ്ട്
ആരും സഹായം ഇല്ലാതായാലും
പാരിൽ ഏകനായ് ഞാൻ തീർന്നാലും
എന്നും എന്നുടെ സഹായമായി
എന്നാത്മനാഥൻ എൻ കൂടെയുണ്ട്