Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 365 times.
Yeshu natha madhuryame

Yeshu natha madhuryame
nin namamennum

1 Paapi enne nee snehikkuvaan
Yaathoru nanmayum ennilille
Kaarunyavaanaam naayakane
Enneyum thedivanno ....yeshu

2 Daivasnehathin aazhathe njaan
Kaalvari krooshathil kaanunnathaal
Snehavaane nin paadukal njaan
Ennaalum dhyaanikkume ....yeshu

3 Aathma nadiyil muzhuki njaan
Paramaanandathaal niranjeedaan
Parama bhaagyam thannenne
Thruppaade cherthallo ....yeshu

4 Loka impangal veruthidaan
Peyin Sakthiye jayichidaan
Jayathin naathan yeshuvil
Njaan vaasam cheyyume ....yeshu

5 Poornna vishuddhi praapikkuvaan
Sampoornna praayathiletheeduvaan
Jeeva mozhikal paalichu njaan
Naalthorum jeevikkume ....yeshu

6 Vaanil vegam nee vannidumpol
Enneyum impamaayi cherthidumpol
Aanandamode paadum njaanen
Thaathan nithya raajye ....yeshu

യേശു നാഥാ മാധുര്യമേ നിൻ

യേശു നാഥാ മാധുര്യമേ 
നിൻ നാമമെന്നും

1 പാപി എന്നെ നീ സ്നേഹിക്കുവാൻ
യാതൊരു നന്മയും എന്നിലില്ലേ
കാരുണ്യവാനാം നായകനെ
എന്നെയും തേടിവന്നോ

2 ദൈവസ്നേഹത്തിൻ ആഴത്തെ ഞാൻ
കാൽവറി ക്രൂശതിൽ കാണുന്നതാൽ
സ്നേഹവാനേ നിൻ പാടുകൾ ഞാൻ
എന്നാളും ധ്യാനിക്കുമേ;- യേശു...

3 ആത്മ നദിയിൽ മുഴുകി ഞാൻ
പരമാനന്ദത്താൽ നിറഞ്ഞീടാൻ
പരമ ഭാഗ്യം തന്നെന്നെ
ത്യപ്പാദേ ചേർത്തല്ലോ;- യേശു...

4 ലോക ഇമ്പങ്ങൾ വെറുത്തിടാൻ
പേയിൻ ശക്തിയെ ജയിച്ചിടാൻ
ജയത്തിൻ നാഥൻ യേശുവിൽ
ഞാൻ വാസം ചെയ്യുമേ;- യേശു...

5 പൂർണ്ണ വിശുദ്ധി പ്രാപിക്കുവാൻ
സമ്പൂർണ്ണ പ്രായത്തിലെത്തിടുവാൻ
ജീവ മൊഴികൾ പാലിച്ചു ഞാൻ
നാൾതോറും ജീവിക്കുമേ;- യേശു...

6 വാനിൽ വേഗം നീ വന്നിടുമ്പോൾ
എന്നെയും ഇമ്പമായ് ചേർത്തിടുമ്പോൾ
ആനന്ദമോടെ പാടും ഞാനെൻ
താതൻ നിത്യ രാജ്യേ;- യേശു...

More Information on this song

This song was added by:Administrator on 27-09-2020